പാലക്കാട്:   കുറ്റകൃത്യത്തില് ഏര്പ്പെടുന്ന യുവാക്കളെ നേര്വഴിക്ക് നയിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച ‘നേര്വഴി’ പദ്ധതി പരിശീലന പരിപാടി ജില്ലാ പ്രൊബേഷന് ഓഫീസിന്റെ നേതൃത്വത്തില് പാലക്കാട് ജില്ലാ ജയിലില് നടത്തി. ജില്ലാ ജയില് സൂപ്രണ്ട് കെ.അനില്കുമാര് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന് ഓഫീസര് കെ ആനന്ദന് അധ്യക്ഷനായി.

ജില്ലാ ജയിലിലെ 18 നും 25 വയസിനും ഇടയിലുള്ള അന്തേവാസികള് പരിശീലനത്തില് പങ്കെടുത്തു. നെന്മാറ സെന്റര് ഫോര് ലൈഫ് സ്‌കില്സ് ലേണിങ് ഡയറക്ടര് അശോക് നെന്മാറ, ലീഗ് കോളേജ് ചെയര്മാന് ഡോ. തോമസ് ജോര്ജ് എന്നിവര് ലൈഫ് സ്‌കില്സ്, വ്യക്തിത്വവികസനം, യുവാക്കളും തൊഴില് സാധ്യതകളും എന്നീ വിഷയങ്ങളില് പരിശീലനം നല്കി. ജില്ലാ പ്രൊബേഷന് ഓഫീസര് ഗ്രേഡ് 2 സജിത, സി എല് എസ് എല് അംഗം എം.വിവേഷ്, വോളണ്ടിയര് പ്രശാന്ത്, പ്രൊഫഷണല് അസിസ്റ്റന്റ് അമൃത മനോജ് എന്നിവര് സംസാരിച്ചു.