പാലക്കാട്: ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി ഓഫീസിന്റെ പരിധിയിലുള്ള ഗവ.പ്രീ-മെട്രിക് ഹോസ്‌ററല്‍,ആലത്തൂര്‍ (പെണ്‍),വടക്കഞ്ചേരി(ആണ്‍) ഹോസ്റ്റലുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആലത്തൂര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പട്ടികജാതി വിഭാഗത്തില്‍ 11, മറ്റര്‍ഹ വിഭാഗത്തില്‍ മൂന്ന്,വടക്കഞ്ചേരി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പട്ടികജാതി വിഭാഗത്തില്‍ എട്ട്,മറ്റര്‍ഹ വിഭാഗത്തില്‍ രണ്ട് ഒഴിവുകളുമാണുള്ളത്.അപേക്ഷ 22 നകം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യ താമസം,ഭക്ഷണം,ട്യൂഷന്‍,യൂനിഫോം,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ;04922 222133, 8547630131 .
