പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ സിവില്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെയുളള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റികസ്, ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് യു.ജി.സി നിശ്ചയിച്ച യോഗ്യത വേണം. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ എഞ്ചീനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലൊമയുളളവര്‍ക്ക് അപേക്ഷിക്കാം. ഫിസിക്കല്‍ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്ക് ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദ യോഗ്യത വേണം. ഇന്‍സ്ട്രുമെന്റ്, ഇല്ക്ട്രിക്കല്‍ എഞ്ചിനീയറിങ് ട്രേഡ്‌സ്മാന് ഐ.റ്റി.ഐ യോഗ്യത വേണം. താത്പര്യമുളളവര്‍ മെയ് 15 രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
