കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 19,000-43,600 രൂപ. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിൽ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 10 ദിവസത്തിനകം ലഭിക്കണം. ഫോൺ: 0471-2336369.