തൃശ്ശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ മോക് പോൾ നടത്തി.
തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ട
പരിശോധനയുടെ ഭാഗമായി
ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു മോക് പോൾ.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സന്നിധ്യത്തിൽ
തൃശൂർ ഗവ എൻജിനീയറിങ് കോളേജ് കോൺഫറൻസ് ഹാളിലായിരുന്നു മോക് പോൾ. ആകെ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ 5 ശതമാനത്തിൽ ആയിരുന്നു മോക് പോൾ നടത്തിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ തൃപ്തികരമാണെന്ന് പരിശോധനക്ക് ശേഷം കലക്ടർ അറിയിച്ചു.

4700 കൺട്രോൾ യൂണിറ്റുകളും 4700 ബാലറ്റ് യൂണിറ്റുകളും 5000 വിവിപാറ്റ് മെഷീനുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എച് ഹരീഷ്, നോഡൽ ഓഫീസർ താഹസീൽദാർ ടി ജി ബിന്ദു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.