സമഗ്രശിക്ഷ കേരള ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ എലിമെന്ററി (ക്ലാസ് 6 മുതല്‍ 8 വരെ)- 50% മാര്‍ക്കോടെ +2 അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത. സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം., സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ സെക്കണ്ടറി (ക്ലാസ് 9 മുതല്‍ 12 വരെ) സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡ് അല്ലെങ്കില്‍ ജനറല്‍ ബി.എഡ്ഡും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമയോ സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജനറല്‍ ബി.എഡ്ഡും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ 2 വര്‍ഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
നിയമനത്തിനായുള്ള അഭിമുഖം ഫെബ്രുവരി 8 ന് രാവിലെ 10.30 ന് സമഗ്രശിക്ഷ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴയില്‍ വച്ച് നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആയതിന്റെ പകര്‍പ്പ്, ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ഹാജരാണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍.സി.ഐ യുടെ സാധുവായ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ – 04862 226991