സംസ്ഥാനസാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുളള രജിസ്‌ട്രേഷന്‍ ഈ മാസം 30 വരെ നീട്ടി. ഗുഡ് ഇംഗ്ലീഷ്, അച്ചീ ഹിന്ദി, പച്ചമലയാളം എന്നീ സര്‍ട്ടഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 17 വയസ് പൂര്‍ത്തിയായ എട്ടാംതരം പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. പഠിതാക്കളുടെ എണ്ണമനുസരിച്ച് 30 പേരുടെ ബാച്ചുകള്‍ ക്രമീകരിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
കോഴ്‌സ് ഫീസ് 2500 രൂപ. പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാ പഠിതാക്കള്‍ക്കും എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കും 500 രൂപ ഇളവുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ വെബ് സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് ഡയറക്ടറുടെ പേരിലുളള ഡിഡി സഹിതം ജില്ലാ സാക്ഷരതാ മിഷനിലോ വിദ്യാ വികസന കേന്ദ്രങ്ങളിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255207.