ആലപ്പുഴ: ജില്ലയിലെ മന്ത്രിമാരുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തിന്റെ രണ്ട്, നാല് തീയതികളിലെ വേദികളില്‍ മാറ്റം വരുത്തിയതായി ജില്ല കളക്ടര്‍ അറിയിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളുടെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് നടക്കുക. മാവേലിക്കര,കാര്‍ത്തികപ്പള്ളി താലൂക്കുകളുടെ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി നാലിന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്കാണ് മാറ്റിയത്. തിങ്കളാഴ്ചത്തെ അദാലത്ത് നേരത്തെ നിശ്ചയിച്ച ആലപ്പുഴ ലജ്നത്തുള്‍ സ്കൂളില്‍ തന്നെ നടക്കും.
