എറണാകുളം: അറിവും കഴിവുകളും വികസിപ്പിച്ച് തൊഴിൽമേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവതലമുറയ സജ്ജരാക്കുന്നതിന് നൈപുണ്യവികസന പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ. കളമശ്ശേരി ഗവൺമെൻ്റ് ഐ. ടി. ഐ. യുടെ പുതിയ വർക് ഷോപ്പ് കോംപ്ലെക്സിന്റെയും നവീകരിച്ച ആർ. ഐ. സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് അധികാരത്തിലെത്തിയശേഷം കേരള ത്തിൽ സമസ്ത മേഖലകളിലുമുണ്ടായ വികസനവും പുരോഗതിയും വ്യാവസായിക പരിശീ ലനരംഗത്തും മികച്ച നിലയിൽ പ്രതിഫലിക്കുകയാണ്. ആധുനിക കാലത്തെ ആവശ്യങ്ങൾക്കും തൊഴിൽ സാഹചര്യങ്ങൾക്കും അനുസ്യതമായി നൈപുണ്യവികസനത്തിൽ ഊന്നി നിന്നുകൊണ്ടുള്ള ഒട്ടേറെ പദ്ധതികൾ ഈ ഗവൺമന്റ് ‘ പ്രാവർത്തികമാക്കി .
ഉയർന്ന അറിവും – നൈപുണ്യശേഷിയുമുള യുവതല മുറയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം . വ്യാവസായിക പരിശീലനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുകയും ആധുനിക ട്രേഡുകൾ ആരംഭിക്കുകയും ചെയ്തു.22 പുതിയ ഗവ . ഐടിഐകളാണ് ‘ പിണറായി വിജയൻ സർക്കാർ അനുവദിച്ചത് . 17 ഐടി ഐകൾ പ്രവർത്തനമാരംഭിച്ചു . അഞ്ച് ഐടികൾ ഉദ്ഘാടനം ചെയ്യാൻ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐടിഐ പരിശീലനം നേടിയിട്ടില്ലാത്തവർക്ക് തൊഴിൽപരിശീലനം നൽകുന്നതിന് ബേസിക് ട്രെയിനിങ്ങ് ‘ പ്രാവൈഡർ പദ്ധതിപ്രകാരം പരിശീലനത്തിനും ആർഐ സെന്റർ സംവിധാനം ഒരുക്കിയിട്ടുണ്ട് . അപ്രന്റീസ് ‘ പരിശീലനപദ്ധതി കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക രീതിയിൽ കെട്ടിടം നവീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
1957 – ൽ പ്രവർത്തനമാരംഭിച്ച കളമശ്ശേരി ഐടിഐ കേന്ദ്രഗവൺമെന്റിന്റെ പട്ടികയിലുള്ള കേരളത്തിലെ ഏക മോഡൽ ഐടിഐയാണ് . ജില്ലയിലെ നോഡൽ ഐടിഐ കൂടിയാണ് കളമശ്ശേരി . 1376 ട്രയിനികൾ പരിശീലനം നേടുന്ന ഐടിഎ എഫ്എസിടി, സാംസങ് , മാരുതി , ഫോക്സ് വാഗൺ , ടൊയാട്ട തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്രെയിനികൾക്ക് ജോലി സാധ്യത ഉറപ്പാക്കുന്നുണ്ട് . വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് ബേസിക് ട്രെയിനിങ്ങ് പ്രാവൈഡർ പദ്ധതിയിലൂടെ നൈപുണ്യപരിശീലനം നൽകുന്നതും ശ്രദ്ധേയമാണ് . 64 കമ്പനികളുമായി ചേർന്ന് ജോബ്ഫെയറും നടത്തിവരുന്നു . ഐടിഐയുടെ ഭാവിവികസനത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും . 1977 ൽ പ്രവർത്തനമാരംഭിച്ച കളമശ്ശേരി ആർഐ സെന്റർ വ്യാവസായിക പരിശീലന രംഗത്ത് സുപ്രധാനമായ പങ്ക് വഹിച്ചുവരികയാണ് . ക്രാഫ്റ്റ്മെൻ ട്രെയിനിംഗ് പദ്ധതി യും അപ്രന്റീസ് പരിശീലന പദ്ധതിയും
വ്യാവസായിക പരിശീലന വകുപ്പ് നേരിട്ട് നടത്തിവരികയാണ് . അപ്രന്റീസ് പരിശീലനപദ്ധതിയാണ് ആർഐ സെന്ററിൽ നടക്കുന്നത് . തൊഴിലിടങ്ങളിൽ നേരിട്ട് പരീശീലനം ലഭിക്കേണ്ടത് തൊഴിൽ പരിശീലനം പൂർണതയിലെത്തിക്കുന്നതിന് അനിവാര്യമായ ഘടകമാണ് . വിവിധ തൊഴിൽസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആർ ഐ സെന്റർ പരിശീലനപദ്ധതി വിജയകരമായി നടപ്പാക്കിവരികയാണ് . ഷിപ്പ്യാർഡ് , എഫ്എസിടി , എച്ച്എം ടി ബിപിസിഎൽ , കാംകോ , എച്ച് ഒസി , ടെൽക് ,ടിസിസി , കെൽ , ട്രാക്കോകേബിൾ തുടങ്ങി വിവിധ വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപ നങ്ങളുമായി സഹകരിച്ചാണ് പരിശീലനപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ,വാർഡ് കൗൺസിലർ നെഷീദ സലാം, കളമശ്ശേരി ഗവൺമെൻ്റ് ഐ.ടി.ഐ പ്രിൻസിപ്പാൾരഘുനാഥൻ.പി.കെ, വൈസ്പ്രിൻസിപ്പാൾ എൽദോ.എം.ജി,പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എഞ്ചിനീയർ ഇന്ദു.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.