എറണാകുളം: കോതമംഗലം മുനിസിപ്പാലിറ്റിയേയും,വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി – പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് – ഇളങ്കാവ് – കൊഴിമറ്റം – കുടമുണ്ട ലിങ്ക് റോഡിൻ്റെ നിർമ്മാണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു.കുത്തുകുഴി- അയ്യങ്കാവ് – കോഴിപ്പിളളി മേഖലയിലെ ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു പ്രസ്തുത റോഡ്.കോഴിപ്പിളളി പുഴയ്ക്കു കുറുകെയുള്ള തൊണ്ടുംപടി – മാണിത്താഴം ചെക്ക്ഡാം കം ബ്രിഡ്ജിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.