എറണാകുളം ; എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ എം. പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. സമയ ബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഹൈബി ഈഡൻ എം പി നിർദ്ദേശം നൽകി. കഴിഞ്ഞ സാമ്പത്തീക വർഷത്തിലെ പദ്ധതികളാണ് യോഗം വിലയിരുത്തിയത്. ജില്ലാ കളക്ടർ എസ്. സുഹാസ് , ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എല്ലാ പ്രവൃത്തികളുടെയും ഇമ്പ്ലിമെന്റിങ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.