കാസര്‍ഗോഡ്: കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് കൂടുതല്‍ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘കേരളം ലുക്ക്‌സ് എഹെഡ്’ (‘Kerala Looks Ahead’) എന്ന പേരില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഭാഗമാകാന്‍ അവസരം. ഫെബ്രുവരി ഒന്നു മുതല്‍ മൂന്ന് വരെ ഓണ്‍ലൈനായാണ് കോണ്‍ഫറന്‍സ് നടക്കുക. കേരളത്തിന്റെ പ്രധാനപ്പെട്ട ഒമ്പത് മേഖലകളില്‍ നിന്നുള്ള ലോകത്തെ പ്രഗത്ഭര്‍ പങ്കെടുക്കുകയും കേരളത്തെക്കുറിച്ചുള്ള അവരുടെ വികസന കാഴ്ചപ്പാടുകളും അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും.
ലിങ്കുകള്‍
http://www.keralalooksahead.com
https://bit.ly/2MaaDBX
http://www.facebook.com/spbkerala