കാസര്‍ഗോഡ്:   ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്ക് പദ്ധതി പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന രീതിയില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എസ് എല്‍ സരിത അധ്യക്ഷയായി.

ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ എ എസ്, എന്‍ നിനോജ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സുരേഷ് കൊക്കോട്ട് സ്വാഗതവും ഫാക്കല്‍ട്ടി ഡോ. വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ച് കില ഫാക്കല്‍റ്റി അംഗം പപ്പന്‍ കുട്ടമത്ത്, സ്‌കൂള്‍ വികസന കാഴ്ചപ്പാടുകള്‍ കുറിച്ച് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എം വി ഗംഗാധരന്‍, പഞ്ചായത്തുകളിലെ മാതൃക വിദ്യാഭ്യാസ പദ്ധതികളുടെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ഫാക്കല്‍റ്റി പിവി വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകള്‍, ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍, മൂന്ന് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.