വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ കൊല്ലം ജില്ലാശിശു സംരക്ഷണ യൂണിറ്റില്‍ അക്കൗണ്ടന്റ് തസ്തികയിലെ ഒരൊഴിവില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം 19950 രൂപ. യോഗ്യത – ബി.കോം, ടാലിയും അക്കൗണ്ടിംഗ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 2018 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. 36 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ മേയ് 26 നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ നല്‍കണം.
എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലും www.swdkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0474-2791597, 8281899461.