കാസര്‍ഗോഡ്: സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള ബി.ആര്‍.സികളില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം) തസ്തികകളില്‍ ഒഴിവുണ്ട്. ഹയര്‍സെക്കണ്ടറി, ബിരുദം, ബിരുദാനന്തരബിരുദവും രണ്ട് വര്‍ഷ ഡിപ്ലോമ (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍)/ഒരു വര്‍ഷ ബിഎഡ് (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി നാലിനകം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04994-230316.
