ആലപ്പുഴ: സാന്ത്വന സ്പര്‍ശം എല്ലാ ജനങ്ങള്‍ക്കും കരുതലേകുമ്പോള്‍ ചേന്നങ്കരി സ്വദേശി ബിജിമോള്‍ക്ക് ലഭിച്ചത് നഷ്ട്ടപെട്ട എസ്.എസ്.എല്‍.സി ബുക്കാണ്. 2018ലെ പ്രളയത്തിലാണ് കൈനകരി പഞ്ചായത്ത് ചേന്നങ്കരി സ്വദേശിയായ ബിജിമോളുടെ എസ്.എസ്.എല്‍.സി ബുക്ക് നഷ്ട്ടപ്പെട്ടത്.
സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് എസ്.എസ്.എല്‍.സി ബുക്ക് നല്‍കാന്‍ നടപടിയായത്. ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്കില്‍ നിന്നാണ് ബിജിമോള്‍ എസ്എസ്എല്‍സി ബുക്ക് ഏറ്റുവാങ്ങിയത്. അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനയാണ് ബിജിമോള്‍ അപേക്ഷ നല്‍കിയത്. കാലതാമസമില്ലാതെ പെട്ടന്ന് തന്നെ അപേക്ഷ തീര്‍പ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിജിമോള്‍ പറഞ്ഞു.