വര്‍ക്കല ഐ.ടി.ഐയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ(03 ഫെബ്രുവരി) വൈകിട്ട് മൂന്നിന് എക്സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. വര്‍ക്കല താലൂക്ക് ഓഫിസിനടുത്ത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ 1.15 ഏക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതോടെ ഒരു സര്‍ക്കാര്‍ ഐ.ടി.ഐ ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമിയും കെട്ടിടവും സ്വന്തമായി ലഭിക്കുന്ന ആദ്യ ഐ.ടി.ഐ എന്ന ഖ്യാതി വര്‍ക്കലയ്ക്ക് സ്വന്തമാകും. 5.50 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിനും ഗാര്‍ഡ് റൂമിനുമായി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ വാടക കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിച്ചു വരുന്നത്. നാല് ട്രേഡില്‍ എട്ട് ബാച്ചുകളിലായി നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.