വര്‍ക്കല നിയോജക മണ്ഡലത്തിലെ നാലു സ്‌കൂളുകള്‍ക്ക് പുതിയ സ്‌കൂള്‍ ബസുകള്‍ നല്‍കുന്നതിന്റെ ഫ്ളാഗ് ഓഫ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. നാളെ (ഫെബ്രുവരി 3) വൈകിട്ട് നാലു മണിക്കാണ് ചടങ്ങ്. വി. ജോയ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പള്ളിക്കല്‍ മുതല ഗവ. എല്‍.പി.എസ്, ഞാറയില്‍ക്കോണം കുടവൂര്‍ മുസ്ലിം എല്‍.പി.എസ്, പകല്‍ക്കുറി ഗവ. എല്‍.പി.എസ്, അയിരൂര്‍ ഗവ. യു.പി.എസ് എന്നീ സ്‌കുളുകള്‍ക്ക് പുതിയ ബസുകള്‍ വാങ്ങി നല്‍കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ബസുകളാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും വിവിധ സ്‌കൂളുകള്‍ക്കായി വാങ്ങി നല്‍കിയത്.
വര്‍ക്കല മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ വി.ജോയ് എം.എല്‍.എ അധ്യക്ഷത വഹിക്കും.  മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.