സംസ്ഥാന ശിശുക്ഷേമസമിതിയുടെ കാസര്‍കോട് ശിശുപരിചരണ കേന്ദ്രത്തില്‍ സോഷ്യല്‍വര്‍ക്കര്‍, നേഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു/ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്കും ബി എസ് സി നേഴ്‌സിങ്/ ജനറല്‍ നേഴ്‌സിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് നേഴ്‌സ് തസ്തികയിലേക്കും എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി എട്ടിനകം കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈ്ക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.
