കോട്ടയം : പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളും ഹൈടെക് നിലവാരത്തിലേക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, പൊതു വിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ ബാബു എന്നിവര്‍ സംസാരിക്കും.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുപമ വിശ്വനാഥിന്‍റെ അധ്യക്ഷതയില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മാണി.സി.കാപ്പന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.തോമസ് ചാഴികാടന്‍ എം.പി, ജില്ലാ കളക്ടര്‍ എം.അഞ്ജന,ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ശ്രീകല, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.ഷൈല എന്നിവര്‍ പങ്കെടുക്കും.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ.പ്രസാദ് പദ്ധതി വിശദീകരിക്കും. എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.സുരേഷ് കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഹെഡ് മാസ്റ്റര്‍ കെ.വി സജിമോന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് ജോമോന്‍ ജോര്‍ജ് നന്ദിയും പറയും.