പ്രാദേശിക ഡിസ്പന്‍സറികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാത്തരം ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ നികത്തുകയും പോസ്റ്റുകള്‍ അനുവദിക്കുകയും ചെയ്തത് പൊതുജനാരോഗ്യ വകുപ്പിലാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാലോം ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു.പരപ്പ ബി.ഡി.ഒ: സി.രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി മാത്യു, പി.ജി ദേവ്, ഡിഎംഒ (ആയുര്‍വേദം) ഡോ.വിജയ ,ബളാല്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയന്തി ബാലന്‍, ബിന്ദു സാബു, ടോമി വട്ടക്കാട്ട്, സത്യന്‍ പാടിയില്‍, സുമതി ഗോപി, മാലോം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടോമിച്ചന്‍ കാഞ്ഞിരമറ്റം, ബളാല്‍ ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ടോമി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ഡി മോഹനന്‍, അലക്‌സ് നെടിയകാലാ, ചന്ദ്രന്‍ വിളയില്‍, ജോസ് ചെന്നക്കാട്ടുകുന്നേല്‍, അബ്ദുള്‍ കാസിം, സ്‌കറിയ കല്ലേക്കുളം എന്നിവര്‍ സംസാരിച്ചു. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി സ്വാഗതവും മാലോം ആയുര്‍വേദ ഡിസ്പന്‍സറിയിലെ ഡോ.സി.രജുഷ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എല്‍ എ കൂടിയ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിസ്പന്‍സറിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.