പ്രതിഫലം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമൂഹത്തിന് മാതൃകയാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ വനിതാ കമ്മീഷന്‍ സെമിനാറും ഗാന്ധിഭവന്‍ ലൗ ആന്റ് കെയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അധ്യക്ഷയായിരുന്നു. പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, ജില്ലാ പഞ്ചായത്ത് അംഗം ഇ.പത്മാവതി, ബളാല്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജാന്‍സി ടോമി, ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ജി ദേവ്, ബളാല്‍ ഗ്രാമപഞ്ചായത്ത് അംഗം ടോമി വട്ടക്കാട്ട്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.ദാമോദരന്‍, തങ്കച്ചന്‍ തോമസ്, വി.കെ ചന്ദ്രന്‍, വി.കുഞ്ഞിക്കണ്ണന്‍, കാത്തിം കൊന്നക്കാട്, പി.ടി നന്ദകുമാര്‍, കെ.എ ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യുണിറ്റ് പ്രസിഡന്റ് ജിമ്മി ഇടപ്പാടി, വ്യാപാരി വ്യവസായി സമിതി വെള്ളരിക്കുണ്ട് യുണിറ്റ് പ്രസിഡന്റ് കെ.പി താഷ്മര്‍, കലാപ്രേ മി ബഷീര്‍ ബാബു, ഡോ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ടിലെ ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് വേണ്ടി 89 സെന്റ് സ്ഥലവും വസ്തുക്കളും വീടും നല്‍കിയ കെ.എ അഗസ്റ്റിനെ മന്ത്രി ആദരിച്ചു.