തൃശ്ശൂർ: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ വില്ലടം ഹയർസെക്കന്ററി സ്കൂളിന് സ്വന്തമായത് മനോഹരമായ ലൈബ്രറിയാണ്. ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിമന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യകാലത്ത് പഴയ സ്കൂൾ കെട്ടിടത്തിലെ ഒരു ചെറിയ മുറിയിൽ കുറച്ചു പുസ്തകങ്ങളാണ് ലൈബ്രറി എന്ന പേരിൽ സ്കൂളിനെ അലങ്കരിച്ചത്. പുസ്തകങ്ങൾ വെക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കുന്നതിനും സൗകര്യം കുറവായിരുന്നു. എന്നാൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിച്ച് കിട്ടിയപ്പോൾ അതിലൊരു മുറി ലൈബ്രറിക്കായി മാറ്റിവച്ചു. ഇപ്പോൾ ഈ പുതിയ ലൈബ്രറി മുറിയിൽ പുസ്തകങ്ങളാണ്. കുട്ടികളുടെയും അധ്യപകരുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് ലൈബ്രറിയിൽ ഇത്രയും പുസ്തകങ്ങൾ. അധ്യാപകരും വിദ്യാർത്ഥികളും പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകിയതോടെ നിരവധി പുസ്തകങ്ങളാണ് ഇവിടെയുള്ളത്. പുതു തലമുറയിലെ

വിദ്യാർത്ഥികളിലെ വായന ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൾ ജയപറഞ്ഞു. അധ്യാപകരായ കെ പി പ്രസിത, വി കെ രതിക, സ്കൂളിലെ സ്റ്റുഡൻസ് പോലീസ് തുടങ്ങിവരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഹയർസെക്കന്ററി വിഭാഗത്തിന് സ്വന്തമായൊരു ലൈബ്രറി റൂം ഒരുങ്ങിയത്.