കാസര്‍ഗോഡ്:  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്മുതല്‍ ബിരുദാനന്തര ബിരുദംവരെയുളള കോഴ്‌സുകള്‍, പ്രൊഫഷണല്‍കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, പത്ത് എന്നീ ക്ലാസുകളിലൊഴികെയുളള ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ യോഗ്യത പരീക്ഷയ്ക്ക് 50ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.

അപേക്ഷകള്‍ ഫെബ്രുവരി 28 നകം ലഭിക്കണം. അപേക്ഷാ ഫോം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ( kmtwwfb.or-g.) നിന്നും ലഭിക്കും ഫോണ്‍ : 0467 2205380.