തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന സ്പോര്‍ട്സ് മെഡിസിന്‍ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസറെ(ആയുര്‍വേദം) നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എ.എം.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2320988.