പാലക്കാട്‌: സംസ്ഥാന ഭക്ഷ്യകമ്മീഷന് ചെയര്മാന് കെ.വി. മോഹന്കുമാറും കമ്മീഷന് അംഗങ്ങളും മലമ്പുഴയിലെ ആദിവാസി ഊരുകള് സന്ദര്ശിച്ചു. ഭക്ഷ്യവിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചര്ച്ച ചെയ്യുന്നതിനാണ് സന്ദര്ശനം നടത്തിയത്. വെള്ളേഴുത്താന് പൊറ്റ, പട്ട് റോഡ്, ആനക്കല്ല് കോളനികളിലാണ് സന്ദര്ശനം നടത്തിയത്. ആനക്കല്ല് കോളനിയിലെ ഏഴ് കുടുംബങ്ങള്ക്ക് മഞ്ഞക്കാര്ഡ് ലഭിക്കുന്നതിനായി ഉടന് നടപടികള് സ്വീകരിക്കുമെന്ന് കെ. വി. മോഹന്കുമാര് പറഞ്ഞു.
രണ്ട് റേഷന് കടകളില് നിന്ന് വിതരണം ചെയ്യുന്ന അരിയുടെ തൂക്കത്തില് കൃത്യത ഉറപ്പാക്കാന് ഉപഭോക്താക്കള്ക്ക് കാണാവുന്ന രീതിയില് അളവ്തൂക്കുന്ന മെഷീനുകളും മറ്റും ക്രമീകരിക്കാന് കമ്മീഷന് നിര്ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും സിവില് സപ്ലൈസ് ഉദ്യോഗസ്ഥരും ചേര്ന്ന് സംയുക്തമായി പരിശോധന നടത്തി നടപടികള് സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.
സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗങ്ങളായ എം വിജയലക്ഷ്മി, ബി. വസന്തം, വി രമേശന്, ജില്ലാ സപ്ലൈ ഓഫീസര് യു.മോളി, താലൂക്ക് സപ്ലൈ ഓഫീസര് പി. സുരേഷ്, ജില്ലാ ട്രൈബല് ഓഫീസര് എം. മല്ലിക, സി.ഡി.പി.ഓ ഷീല ദേവസ്യ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാധിക, സെക്രട്ടറി കെ.പി രാമചന്ദ്രന്, മലമ്പുഴ പോലീസ് സബ് ഇന്സ്‌പെക്ടര് പത്മരാജ്, വാളയാര് റേഞ്ച് ഓഫീസര് പി. സുരേഷ്, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥന് എം.സഞ്ജയന്, റേഷനിംഗ് ഇന്സ്‌പെക്ടര് കെ ആണ്ടവന്, പി രഘുനാഥന് എന്നിവര് പങ്കെടുത്തു.