കണ്ണൂര്‍: വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന പറശ്ശിനിക്കടവിലെ അഖിലേഷിന് ഇനി പ്രയാസം കൂടാതെയാത്ര ചെയ്യാം. തളിപ്പറമ്പില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലാണ് അഖിലേഷിന് മുച്ചക്ര വാഹനം അനുവദിച്ചത്. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന കെ അഖിലേഷിന്റെ രണ്ടു കാലുകള്‍ക്കും ബലമില്ല. നടക്കാന്‍ കഴിയാത്ത ഇദ്ദേഹത്തിന് നാലു ശസ്ത്രക്രിയകള്‍ കഴിഞ്ഞു. സ്വന്തമായി വരുമാനമൊന്നുമില്ലാത്ത അഖിലേഷിന് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുച്ചക്ര വാഹനം ലഭിക്കുന്നതോടെ സ്വയം തൊഴില്‍ ചെയ്തു ജീവിക്കാനാകുമെന്നതാണ് ഏറെ സന്തോഷം.
