കാസര്‍ഗോഡ്: ജില്ലാ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി ഏഴിന് രാവിലെ എട്ടിന് അമ്പലത്തറ അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കും. അസോസിയേഷന്‍ ജില്ലാ പ്രയിഡന്റാമായ ജില്ലാ കളക്ടറര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡി ശില്‍പ, റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. വി സി ജെയിംസ് എന്നിവര്‍ മുഖ്യാതിഥികളാകും. ചാമ്പ്യാന്‍ഷിപ്പില്‍ അസോസിയേഷന്‍ അംഗങ്ങളെ കൂടാതെ പൊതുജനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 50 പേര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഫെബ്രുവരി 22 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
