കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു.  യോഗ്യത പ്ലസ് ടു സയന്‍സ് ഐഛിക വിഷയമായെടുത്ത് ഡിപ്ലോമ ഇന്‍  റേഡിയോളജിക്കല്‍  ടെക്‌നോളജി (ഗവ. അംഗീകൃത കോഴ്‌സ്) സര്‍ട്ടിഫിക്കറ്റും അസല്‍ പകര്‍പ്പുമായി  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  അപേക്ഷകര്‍ ഗവ. അംഗീകൃത (പിഎസ് സി അംഗീകൃതം) കോഴ്‌സ് പാസായിരിക്കണം.  യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ  അസലും പകര്‍പ്പും സഹിതം   നാളെ (9) രാവിലെ  11 ന്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 234141.