ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച  ഈ മാസം 11 ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തില്‍ നടത്തും.  വിദ്യാഭ്യാസ യോഗ്യത എം.എസ്.സി.സുവോളജി, ബി.എഫ്.എസ്.സി. ബിരുദം, ഫിഷറീസ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍  0467 2202537.