ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിംഗ്) സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ കോവിഡ് ടെസ്റ്റ് (ആന്റിജൻ ടെസ്റ്റ്) നടത്തി പരിശോധനാഫലം ഹാജരാക്കണം. പോസിറ്റീവ് റിസൾട്ട് ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തുമെന്ന് ഡയറക്ടർ ഇൻ ചാർജ്ജ് അറിയിച്ചു.