പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹ്യൂമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളിലാണ് പ്രവേശനം. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് 70 ശതമാനവും പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് 20 ഥസമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഏകജാലക സംവിധനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്യുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് 18 നകം സ്‌കൂള്‍ ഴാഫീസില്‍ എത്തിക്കണം. ഫോണ്‍: 0460 2203020.