സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പോട്ട് മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ 20 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന മേളയിലെ ദൃശ്യങ്ങളാണ് മൊബൈലില്‍ പകര്‍ത്തേണ്ടത്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് സമയം. വിജയികള്‍ക്ക് ഓരോ ദിവസവും സമ്മാനം നല്‍കും.
