കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ഫെബ്രുവരി ഏഴ് മുതൽ 13 വരെ സംപ്രേഷണം ചെയ്യും. സഭയും സമൂഹവും പരിപാടിയുടെ സമയക്രമം പ്രസിദ്ധീകരിച്ചു. 14-ാംകേരള നിയമസഭയുടെ സമാപനമാണ് സംപ്രേഷണം ചെയ്യുന്നത്.

ഫെബ്രുവരി ഏഴിന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും (എട്ടിന് പുലർച്ചെ 12.30-1.00 നും പുന:സംപ്രേഷണം), ഏഷ്യാനെറ്റ് ന്യൂസിൽ വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി വി യിൽ വൈകിട്ട് 6.30-7.00 നും (എട്ടിന് പുലർച്ചെ 2.30-3.00നും പുന: സംപ്രേഷണം).

ഫെബ്രുവരി എട്ടിന് ജയ്ഹിന്ദ് ടി.വിയിൽ രാത്രി 8.30-9.00 നും (പത്തിന് രാവിലെ 11.30-12.00 നും പുന:സംപ്രേഷണം), കൗമുദി ടി.വിയിൽ് രാത്രി 8.00-8.30. ഫെബ്രുവരി ഒൻപതിന് കൈരളി ന്യൂസിൽ വൈകിട്ട് 4.30-5.00 നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും (ഞായർ ഉച്ചയ്ക്ക് 1.00-1.30 നും പുന:സംപ്രേഷണം), കൈറ്റ് വിക്ടേഴ്‌സ് രാത്രി 9.30-10.00 നും (12ന് രാത്രി 9.30-10.00 നും പുന:സംപ്രേഷണം), ഫെബ്രുവരി പത്തിന് മാതൃഭൂമി ന്യൂസിൽ വൈകിട്ട് 4.30-5.00 നും (11 ന്് പുലർച്ചെ 12.00-12.30 നും പുന:സംപ്രേഷണം), 11 ന് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും (12 ന്് രാവിലെ 8.30-9.00 നും പുന:സംപ്രേഷണം), കേരളവിഷനിൽ രാത്രി 8.00-8.30 നും (12ന് രാത്രി 8.00-8.30 നും പുന:സംപ്രേഷണം), ഫെബ്രുവരി 12ന് ന്യൂസ് 18 നിൽ അഞ്ചിന് വൈകിട്ട് 4.30-5.00. 13 ന് മീഡിയ വണ്ണിൽ രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും പുന:സംപ്രേഷണം).