ഫംഗൽ ഇൻഫക്ഷൻ (വട്ടച്ചൊറി), വട്ടത്തിൽ മുടികൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. 20-60 പ്രായപരിധിയിലുള്ളവർക്കാണ് ചികിത്സ. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ അഗദതന്ത്ര ഒ.പിയിലാണ് ചികിത്സ. ഫോൺ: 9744899863, 7306647783, 9446850928, 8075883576.