ചാലക്കുടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ ടെലി മെഡിസിൻ ഐസിയു (ഹബ് ആൻഡ്
സ്പോക്ക് മോഡൽ) മന്ത്രി കെ കെ ഷൈലജ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ബി ഡി
ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു.
എൻഎച്ച്എമ്മിൽ നിന്ന് അനുവദിച്ച 4.70 ലക്ഷം രൂപ ചെലവിലാണു ഒരുക്കിയത്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയലാണു നിർമ്മാണ കരാറെടുത്തത്. തൃശൂർ മെഡിക്കൽ
കോളജുമായി ചേർന്നു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടെലി മെഡിസിൻ
ഹബ് ആൻഡ് സ്പോക്ക് പദ്ധതിയാണിത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും
ഇമ്യൂണിസഷേൻ പ്രവർത്തനങ്ങൾക്കുമായി 8.11 ലക്ഷം രൂപ ചെലവിൽ അനുവദിച്ച
വാഹനത്തിന്റെ ഉദ്ഘാടനം നടത്തി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുളള
മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണോദ്ഘാടനവും നടത്തി. താലൂക്ക് ഹെഡ്
ക്വാർട്ടേഴ്സ് ആശുപത്രിക്കും എലിഞ്ഞിപ്ര ബ്ലോക്ക് പിഎച്ച്സിയ്ക്കും 16.03
ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ മരുന്നും സാധനസാമഗ്രികളും ഉപകരണങ്ങളും
വിതരണം ചെയ്തു.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നിർദേശപ്രകാരം എല്ലാ സർക്കാർ ആരോഗ്യ
ഇൻഷുറൻസ് പദ്ധതികളും സമന്വയിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി കാഷ്വാൽട്ടിയിൽ
ആധുനിക കൗണ്ടർ തുറന്നു.
നഗരസഭാധ്യക്ഷൻ വി ഒ പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു
കണ്ഠരുമഠത്തിൽ, നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, നഗരസഭ സ്ഥിരം
സമിതി അധ്യക്ഷരായ കെ വി പോൾ, ബിജു എസ് ചിറയത്ത്, നീത പോൾ, സി
ശ്രീദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എൻ എ ഷീജ, റോട്ടറി ക്ലബ് മുൻ
പ്രസിഡന്റ് കെ. രമേഷ്കുമാർ കുഴിക്കാട്ടിൽ, നഗരസഭ കൗൺസിലർമാരായ വി ജെ
ജോജി, ഷിബു വാലപ്പൻ, നഗരസഭ എൻജിനീയർ എം കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു