തിരുവനന്തപുരം: കയര്‍ വികസന വകുപ്പ് ആറ്റിങ്ങലില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു.
കയറിന്റെയും മറ്റ് പ്രകൃതിദത്ത നാരുകളുടെയും അന്തര്‍ദേശീയ മേളയായ വെര്‍ച്വല്‍ കയര്‍ കേരളയ്ക്ക് മുന്നോടിയായാണ് കയര്‍ വികസന വകുപ്പ് പോത്തന്‍കോട്, നെടുമങ്ങാട്, വാമനപുരം, കിളിമാനൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സെമിനാര്‍ നടത്തിയത്. വെര്‍ച്ചല്‍ കയര്‍ കേരള ഫെബ്രുവരി 16 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
39 പഞ്ചായത്തുകളുമായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതു സംബന്ധിച്ച് നാലു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി തൊളളായിരത്തി ആറ് രൂപയുടെ ധാരണാപത്രം ചടങ്ങില്‍ ഒപ്പുവെച്ചു.
മാമം പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ ഷീജ ഒ.പി അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫീസര്‍ ബി ശ്രീകുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. ഹാരിസ് എന്നിവര്‍ സംസാരിച്ചു. ഭൂവസ്ത്ര വിതാനം സംബന്ധിച്ച് കയര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ദ്ധന്‍, ജോയിന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ടി.ഷാജി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.