പാലക്കാട്‌: ശാസ്ത്രീയമായ ക്യഷി രീതികൾ നടപ്പാക്കി വരുമാനം ഉറപ്പാക്കാനാവണമെന്നു ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കർഷക അവാർഡ് വിതരണവും മികച്ച വിജ്ഞാന വ്യാപന ഉദ്യോഗസ്ഥർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കാരനും കൃഷി വകുപ്പും ഒരു കുടുംബമാണ്. ഒരാൾ തകർന്നാൽ മുഴുവൻ തകരും. ഇരുവരും തമ്മിൽ മികച്ച ബന്ധം നിലനിർത്തുന്ന സമീപനം വേണം. കർഷകൻ വിളവിറക്കുന്നത് വിപണിയിലെ സാധ്യതകൾ മനസിലാക്കിയാവണം. മൂല്യവർധിത ഉത്പന്നങ്ങളിൽ നിന്നും ലാഭവിഹിതം കർഷകന് ലഭിക്കണം. കർഷകനെ ഒരു ജനപ്രതിനിധിയെപ്പോലെ രാഷ്ട്ര സേവകനായി കാണുന്നതാണ് സർക്കാർ നയം. കൃഷിയിലേക്ക് യുവാക്കൾ കടന്നുവരുന്നില്ല എന്ന അവസ്ഥയ്ക്ക് ഈ സർക്കാർ മാറ്റം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു.
ജലസേചനം ഉറപ്പാക്കിയതിലൂടെ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെ 85000 ഹെക്റ്റർ കൃഷി അധികമായി വ്യാപിപ്പിക്കാൻ കഴിഞ്ഞു . കാർഷിക മേഖലയ്ക്ക് ജലം ലഭ്യമാക്കാൻ ജല ഉപദേശക സമിതികൾ രൂപീകരിച്ചു. കൃഷി ഓഫീസർമാർക്ക് വലിയ ചുമതലയാണ് ഇതിലുള്ളത്. കോവിഡ് കാലത്ത് രാജ്യത്തെ അന്നമൂട്ടാൻ പ്രയത്നിച്ചത് കർഷകരാണെന്നും മന്ത്രി പറഞ്ഞു. അവകാശലാഭമെന്ന ആശയത്തിനായി കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി 2019- 20 വർഷത്തെ സംസ്ഥാന കര്ഷക അവാര്ഡ് ജേതാക്കളെ ആദരിച്ചു. ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയില് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് അധ്യക്ഷയായി.പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സായി രാധ, പട്ടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവദാസ്,വാർഡ് അംഗം അനിത കുട്ടപ്പൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രസാദ് മാത്യു, മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എസ്.എം നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
കാര്ഷിക വികസന-കര്ഷക ക്ഷേമ വകുപ്പ് 2019 – 20 വര്ഷത്തില് നടപ്പാക്കിയ വിവിധ പദ്ധതികള് പ്രകാരം ജില്ലയില് സമഗ്ര വികസന പ്രവര്ത്തനങ്ങള് കാഴ്ച വെച്ച മികച്ച കര്ഷകര്, മികച്ച പച്ചക്കറി ക്ലസ്റ്റര്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, അധ്യാപകര്, വിദ്യാര്ത്ഥികള്, പൊതുമേഖലാ സ്ഥാപനങ്ങള്, മികച്ച മട്ടുപ്പാവ് കൃഷി, കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര് എന്നിവര്ക്കുള്ള അവാര്ഡുകൾ മന്ത്രി വിതരണം ചെയ്തു.
അവാര്ഡ് വിഭാഗം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര് യഥാക്രമം
കൃഷി ഓഫീസര് : എം.എസ്. റീജ പല്ലശ്ശേന കൃഷിഭവന്, ജൂലി ജോര്ജ് തരൂര് കൃഷിഭവന്, പി. ഗിരിജ മണ്ണാര്ക്കാട് കൃഷിഭവന്.
കൃഷി അസിസ്റ്റന്റ്: വിജുമോന് എലപ്പുള്ളി കൃഷിഭവന്, ടിന്സി ജോണ് ആലത്തൂര് കൃഷിഭവന്, എ. ഷീല കരിമ്പ കൃഷി ഭവന്.
മികച്ച കര്ഷകന്: ആര്. മോഹന് രാജ് വടകരപ്പതി, അബ്ദുല് അസീസ് കൊല്ലങ്കോട്, സി.എം. ജയ്സണ് കുമരംപുത്തൂര്.
മികച്ച പച്ചക്കറി ക്ലസ്റ്റര്: പള്ളിപ്പുറം എ ഗ്രേഡ് ക്ലസ്റ്റര്, വടകരപ്പതി തേനംപതി പച്ചക്കറി ക്ലസ്റ്റര്.
മികച്ച വിദ്യാഭ്യാസ സ്ഥാപനം :
പല്ലാവൂര് തളൂര് ഇ. കെ. ഇ. എം. യു. പി സ്‌കൂള്,
കിഴക്കഞ്ചേരി മപ്പാട് ചാമിയാര് എയ്ഡഡ് അപ്പര് പ്രൈമറി സ്‌കൂള്, പൊറ്റശ്ശേരി ജി.എച്ച് എസ്.എസ്.
മികച്ച സ്ഥാപനമേധാവി :
ടി. കെ.മുഹമ്മദ് പി. കെ. എച്ച്. എം. ഒ. യു. പി സ്‌കൂള് എടത്തനാട്ടുകര,
ആര്. പ്രതീഷ് കുമാര് തളൂര് ഇ. കെ. ഇ. എം. യു. പി സ്‌കൂള്.
മികച്ച അധ്യാപിക: കെ.ലീല തളൂര് ഇ.കെ.ഇ.എം. യു. പി സ്‌കൂള്,
ഒ. എസ്. നീന കിഴക്കഞ്ചേരി മപ്പാട് ചാമിയാര് എയ്ഡഡ് അപ്പര് പ്രൈമറി സ്‌കൂള്.
മികച്ച വിദ്യാര്ത്ഥി: പി.കെ മുഹമ്മദ് അന്ഷിഫ് എച്ച്. എം. ഒ. യു. പി സ്‌കൂള് എടത്തനാട്ടുകര, എസ്.അക്ഷയ തളൂര് ഇ. കെ. ഇ. എം. യു. പി. സ്‌കൂള്, ബേസില് ബേബി കിഴക്കഞ്ചേരി മപ്പാട് ചാമിയാര് എയ്ഡഡ് അപ്പര് പ്രൈമറി സ്‌കൂള്.
ഓണത്തിന് ഒരു മുറം പച്ചക്കറി: എം.കെ. ഹരിദാസന് കല്ലടിക്കോട്.
മികച്ച മട്ടുപ്പാവ് കൃഷി :സൈദ ഷാഹുല്, ചുള്ളിയങ്കല്, കുലുക്കല്ലൂര്.
മികച്ച കൃഷി അസിസ്റ്റന്റ്: ആര്. റാണിപ്രിയ കോട്ടോപ്പാടം കൃഷിഭവന്, എം. സംഗീത തരൂര് കൃഷിഭവന്.
മികച്ച പൊതുമേഖലാ സ്ഥാപനം : ഗവ. ആര്ട്സ് ആന്ഡ് സയന്സ് കോളേജ്, കൊഴിഞ്ഞാമ്പാറ