തൃശ്ശൂർ: പുന്നയൂരിൽ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടം. 43 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പുന്നയൂർ പഞ്ചായത്ത് വാർഡ് 15ലെ അറുപതാം നമ്പർ അങ്കണവാടിക്കാണ് സ്വന്തം കെട്ടിടമായത്. കെ വി അബ്ദുൾ ഖാദർ എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് അങ്കണവാടിക്ക് 15 ലക്ഷം അനുവദിച്ചത്. ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നാസർ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശിഹാബ്, പഞ്ചായത്ത് അംഗങ്ങളായ സുഹറ ബക്കർ, ശൈബ ദിനേശൻ, അങ്കണവാടി വർക്കർ പി കെ രമണി എന്നിവർ പങ്കെടുത്തു.