കോഴിക്കോട്: സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ വികസനനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ വികസനപ്രവൃത്തികളുടെ 41 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രദര്‍ശനം.

 

കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്താകെ ഉണ്ടായിട്ടുള്ളത്. പാലങ്ങള്‍, ദേശീയപാതകള്‍ ദേശീയ ജലപാതകള്‍, ആശുപത്രികള്‍, തീരദേശ ഹൈവേകള്‍, അതിവേഗ റെയില്‍പാതകള്‍ തുടങ്ങി വലിയ രീതിയിലുളള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ സ്വാഗതം പറഞ്ഞു. വൈകീട്ട് ഇപ്റ്റ നാട്ടുതുടി കലാകാരന്‍മാരുടെ നാടന്‍പാട്ടും അരങ്ങേറി.