ഇടുക്കി:  കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ 100ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സി ഡി എസ്, എ ഡി എസ് നേരിട്ടോ, മൂന്നോ അതില്‍ കൂടുതലോ കുടുംബശ്രീ അംഗം /കുടുംബാംഗം സംരംഭ ഗ്രൂപ്പായവര്‍ക്കോ കയര്‍ ആന്‍ഡ് ക്രാഫ്റ്റ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ സ്റ്റോറുകളില്‍ മറ്റു കുടുംബശ്രീ ഉത്പന്നങ്ങളും മറ്റിതര സ്വദേശി ഉത്പന്നങ്ങളും, മില്‍മ, കശുവണ്ടി, കരകൗശല ഉത്പന്നങ്ങളും തുടങ്ങിയ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉത്പാധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഒരു കുടകീഴില്‍ കൊണ്ട് വന്നു വിപണനം നടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കയര്‍ ആന്‍ഡ് ക്രാഫ്റ്റ് ഔട്ലെറ്റുകള്‍ക്ക് 5ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും 150000രൂപ സബ്‌സിഡി ആയി അനുവദിക്കും. കയര്‍ ആന്‍ഡ് ക്രാഫ്റ്റ് ഔട്ട്ലെറ്റ് തുടങ്ങാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 15നകം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ , കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ , കളക്ടറേറ്റ്, കുയിലിമല, പൈനാവ്-685601, ഫോണ്‍: 8078498148.