ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി മഹോത്സവം കോവിഡ് മാനദണ്ഡപ്രകാരം നടത്താനുള്ള പ്രത്യേക മാർഗനിർദേശം പുറത്തിറക്കി.
താൽക്കാലിക കച്ചവടങ്ങൾ, വഴിയോര കച്ചവടങ്ങൾ എന്നിവ നിരോധിച്ചു. ഇപ്രകാരമുള്ള കടകളുടെ ലേലം പൂർണ്ണമായും ഇ വർഷം ഒഴിവാക്കണം. താൽക്കാലിക വഴിയോര കച്ചവടം ഉണ്ട് എങ്കിൽ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എക്സിക്യൂട്ടീവ് എഞ്ചിനിയർ പൊതുമരാമത്ത് (റോഡ്സ് ) ആലപ്പുഴ, ക്ഷത്രം ഭാരവാഹികൾ പോലീസ് ) എന്നിവർ അത് ഒഴിപ്പിക്കേണ്ടതാണ്.

ചെട്ടികുളങ്ങര ക്ഷേത്രത്തിലും കരകളിലും മഹോത്സവത്തിന്റെ ഭാഗമായി മുൻ കാലങ്ങളിൽ നടത്തിവന്നിരുന്ന അന്നദാനം, കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടിലെ അന്നദാനം, കുതിര മൂട്ടിൽ കഞ്ഞി വിതരണം എന്നിവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ക്ഷേത്ര ആചാര പ്രകാരമുള്ള ചടങ്ങുകൾ പരിമിതപ്പെടുത്തി ചുരുങ്ങിയ രീതിയിൽ നടതേണ്ടതാണ്. ഭരണി , എതിരേൽപ്പ് മഹോത്സവങ്ങളോടനുബന്ധിച്ച ദിവസങ്ങളിലും, മഹോത്സവ ദിവസങ്ങളിലും ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ ഒരു സമയം 200 പേർ മാത്രമേ ഉണ്ടാകുവാൻ പാടുള്ളു. ക്ഷേത്രത്തിൽ എത്തിച്ചേരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതും പേരുവിവരങ്ങളും മറ്റും ക്യൂ.ആർ കോഡ്/ രജിസ്റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

ചെട്ടികുളങ്ങര ഭരണിയുമായി ബന്ധപ്പെട്ട് കുത്തിയോട്ട വഴിപാട് രണ്ട് വീട്ടുകാർ മാത്രമേ നേർന്നിട്ടുള്ളുവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ ആഘോഷ പരിപാടികളും, അന്നദാനവും നടത്തുവാൻ പാടില്ല. വഴിപാട് നടത്തുന്നവരുടെ വീട്ടിൽ യാതൊരു തരത്തിലുമുള്ള ആൾക്കൂട്ടങ്ങളും അനുവദനീയമല്ല. വീട്ടുകാരും കുട്ടികളും കുട്ടികളുടെ അദ്ധ്യാപകരും (ആശാൻമാർ) ഉൾപ്പടെ പരമാവധി 10 പേർ മാത്രമേ വീടുകളിൽ കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് പങ്കെടുക്കുവാൻ പാടുള്ളു. ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട എസ്.എച്.ഒ ഉറപ്പാക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനകത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാപരിപാടികളും ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു.

ഉത്സവവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിൽ അലങ്കാര ഗോപുരങ്ങൾ, കെട്ടുകാഴ്ചകൾ എന്നിവ നിർമ്മിക്കുവാനോ, ക്ഷേത്രത്തിലേയ്ക്കാ പൊതു സ്ഥലങ്ങളിലോ കൊണ്ടുവരാനോ പാടുള്ളതല്ല. സാമൂഹിക അകലം ഉൾപ്പടെ കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണ്ടയാണ്. ആവശ്യമായ സാനിട്ടെസർ ദക്തജനങ്ങൾക്ക് ലഭ്യമാക്കണം. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ഇതര സ്ഥലങ്ങളിൽ നിന്നും ദക്തജനങ്ങൾ കൂടുതൽ എത്താതിരിക്കാൻ ആവശ്യമായ സന്ദേശങ്ങൾ നൽകണം.

റവന്യൂ പോലീസ് വകുപ്പുകളുടെ സ്ക്വാഡ്, സെക്ടർ മജിസ്ട്രേറ്റ് എന്നിവർ ദരണി ദിവസവും എതിരേൽപ്പ് മഹോത്സവ ദിനങ്ങളിലും ഈ പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും ആവശ്യമായി നടപടികൾ കൈക്കൊള്ളണ്ടതുമാണ്. ഈ മാനദണ്ഡപ്രകാരമാണ് ദരണി മഹോത്സവവും എതിരേൽപ്പ് മഹോത്സവങ്ങളും നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി, ചെങ്ങന്നൂർ ആർഡിഓ എന്നിവർ ഉറപ്പുവരുത്തേണ്ടതാണ്.