എറണാകുളം:  കടമ്പ്രയാറിലേക്ക് ഡയിങ് യൂണിറ്റിലെ കെമിക്കലുകൾ ഒഴുക്കി വിടുന്നുവെന്ന പരാതി സംബന്ധിച്ച് ഫെബ്രുവരി 28 ന്‌ മുൻപ് നാഷണൽ ഗ്രീൻ ട്രിബ്യുണലിനു റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിനെതിരെ നടപടി വേണമെന്ന് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആലുങ്കൽകടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉടൻ യോഗം വിളിച്ച ചേർക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ആലുവ എം എൽ എ അൻവർ സാദത്താണ് ഈ ആവശ്യം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത് . പദ്ധതിയുടെ ആർ ആർ പാക്കേജ് തയാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് .

മൂക്കന്നൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖത്തും സമീപ പ്രദേശങ്ങളിലും വന്യജീവി ആക്രമണം നേരിടുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ വന്യജീവി ആക്രമണം തടയുന്നതിനായി സംരക്ഷണവേലി ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ചാലക്കുടി ഡി എഫ് ഒ പറഞ്ഞു. കൂടാത ഈ പ്രദേശത്തെ ജനജാഗ്രതാ സമിതി ഉടൻ വിളിച്ചു ചേർക്കാൻ ആതിരപ്പള്ളി റേഞ്ച് ഫോറസ്ററ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ടോയ്‌ലെറ്റുകളുടെ നിർമ്മാണത്തിന് വേണ്ടി സ്ഥലം ലഭ്യമാക്കുന്നത് സമ്പാദിച്ചു ആവശ്യം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് എം വി ഐ പി മുവാറ്റുപുഴ സൂപ്രണ്ടിങ് എങ്ങിനീര്യർക്കു കത്ത് നൽകി . പെരുമ്പാവൂർ ബെപാസ്സിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് കരം അടക്കുന്നത് സംബന്ധിച്ച് ഗവണ്മെന്റിനു റിപ്പോർട്ട് നൽകുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ വിവിധ വകുപ്പികൾ നടപ്പിലാകുന്പന പദ്ധതികളുടെ പുരോഗതിയും ഫണ്ട് വിനയോഗവും ജില്ലാ വികസന സമിതി വിലയിരുത്തി. ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.