എറണാകുളം : ജില്ലയിലെ 11 വിദ്യാലയങ്ങളുടെ പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു . ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.

മഹാകവി ജി സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി യുടെ അഞ്ചു കോടിയും എം എൽ എ ഫണ്ട് 70ലക്ഷവും മുനിസിപ്പാലിറ്റി ഫണ്ട് 45 ലക്ഷവും ഉപയോഗിച്ചാണ് സ്കൂൾ മികവിൻ്റെ കേന്ദ്രമായത്. 17 ഹൈടെക് ക്ലാസ് മുറിയും നാല് ലാബും ഓഫീസും ഉൾപ്പെടുന്ന മൂന്നു നിലകളുള്ള രണ്ട് കെട്ടിടമാണ് നിർമ്മാണം പൂർത്തിയാക്കിയത്. റോജി എം ജോൺ ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സക്കീർ ഹുസൈൻ, ഹെഡ്മിസ്ട്രസ് ലിൻസി ചെറിയാൻ, പി.ടി.എ.പ്രസിഡൻ്റ് എം.കെ. റോയ് എന്നിവർ പങ്കെടുത്തു.

പെരുമ്പാവൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു കിഫ് ബി യിൽ നിന്ന് അനുവദിച്ച അഞ്ചുകോടി രൂപയിൽ നാലു കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയിരിക്കുന്നത്. 17000 ചതുരശ്രയടിയിൽആറു മുറികളുള്ള ഒരു അക്കാഡമിക് കോംപ്ലെക്സ് ആണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ കിച്ചൺ, ലൈബ്രറി സൗകര്യമുള്ള മുറികളും തയ്യാറാണ്. . പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർമാൻ സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്സൺ ഷീബ ദേവി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ജേക്കബ്, സ്കൂൾ പ്രിൻസിപ്പാൾ സുകു എസ്, ഹെഡ്മിസ്ട്രസ്സ് ഉഷാകുമാരി ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ആദ്യഹൈടക് സ്‌കൂളായി സർക്കാർ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാംഘട്ടം നിർമ്മാണം പൂർത്തിയായ മന്ദിരത്തിന്റെ സ്‌കൂൾ തല ഉദ്ഘാടനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് മാത്യുസ് വർക്കി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ശിലാഫലകം അനാച്ഛാദനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, വാർഡ് മെമ്പർ നജി ഷാനവാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, പി.ടി.എ പ്രസിഡന്റ് സി.കെ.ബഷീർ, മുൻ വാർഡ് മെമ്പർ വി എച്ച് ഷഫീഖ്, ഫൈസൽ മുണ്ടങ്ങാമറ്റം, ബൈജു പായിപ്ര,എന്നിവർ സംമ്പന്ധിച്ചു. പ്രിൻസിപ്പാൾ അർച്ചന.പി സ്വാഗതവും ഹെഡ്മിസ്ട്രസ് ജമീലാ സി പി നന്ദിയും പറഞ്ഞു.

പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 6.95-കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. അഞ്ച് കോടി രൂപ സംസ്ഥാനസർക്കാരും 1.95-കോടിരൂപ എം.എൽ.എ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ നാഷ്ണലേസ്റ്റ് ബാങ്കുകൾ, സഹകരണ സംഘങ്ങൾ, വിവിധ സംഘടനകൾ, വിക്തികൾ എന്നിവരിൽ നിന്നും സ്വരൂപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ മൂന്ന് നിലകളിലായി 15000-സക്വയർ ഫീറ്റ് വരുന്ന മന്ദിരത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 13-ക്ലാസ്സ് മുറികൾ, നാല് ലാബ് എന്നിവയാണ് പുതിയമന്ദ്ിരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഹൈടെക് ബാത്ത് റൂമും സജ്ജീകരിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ മൂന്ന് നിലകളിലായി പുതിയ മന്ദിരവും ഓഡിറ്റോറിയവുമാണ് നിർമിക്കുന്നത്. വാപ്കോസിനാണ് നിർമ്മാണ ചുമതല. ഒന്നാം ഘട്ടം പൂർത്തിയായ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ ഇവിടെ ക്ലാസ്സുകൾ ആരംഭിക്കാനാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി ഹൈസ്കൂളിന്റെ ശിലാഫലകം അനാച്ഛാദനം എം. സ്വരാജ് എം എൽ എ നിർവഹിച്ചു .വിദ്യാലയത്തിലെ വേദിയിൽ തൃപ്പൂണിത്തുറ നഗര സഭാധ്യക്ഷ രമ സന്തോഷ് . വാർഡ് കൗൺസിലർ നിമ്മി രഞ്ജിത്ത്, നഗര സഭാ ഉപാധ്യക്ഷൻ കെ. കെ പ്രദീപ് കുമാർ, ബി,പി,സി.എൽ, – കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ യു. കെ പീതാംബരൻ, താലൂക്ക് വികസന സമിതി അംഗം പി. വാസുദേവൻ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മുൻ പി ടി എ പ്രസിഡന്റ് പി. വി ചന്ദ്രബോസ്, സ്കൂൾ പ്രിൻസിപ്പൽ പി പി ഷീല, ഹെഡ്മിസ്ട്രസ് എ കെ പുഷ്പലത എന്നിവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത് . കിഫ്‌ബി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചെലവഴിച്ചാണ് ഹൈടെക് മന്ദിരം നിർമിച്ചത് . എസ് ശർമ്മ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 10 കോടി രൂപ ചെലവിൽ രണ്ട് ബഹുനിലക്കെട്ടിടങ്ങളാണ് നിർമ്മിച്ചത്.

നവീന ക്ലാസ് മുറികൾ, ലൈബ്രറി , മെസ് ഹാൾ , റിസോഴ്‌സ് റൂം എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് .വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോമി, ഞാറക്കൽ പഞ്ചായത്ത് പ്രസിഡൻറ് ടി ടി ഫ്രാൻസിസ് ‘ ജില്ലാ പഞ്ചായത്തംഗം ഡോണോ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം അഗസ്ത്യൻ മണ്ടോത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി ഗാന്ധി, പ്രഷീല സാബു, ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ ജി എസ്, എസ് എസ് എ കോർഡിനേറ്റർ മഞ്ജു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബിന്ദു ഗോപി , പി ടി എ പ്രസിഡൻറ് കെ ഡി കാർത്തികേയൻ, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സിന്ധു, ബിപിഒ പോൾ കെ ടി,പരിസ്ഥിതി ക്ലബ്ബ് ജില്ല കോർഡിനേറ്റർ സുബൈർ . മുൻ എച്ച് എം മാർഗരറ്റ് ജോളി, സെന്റ് മേരീസ് ചർച്ച് വികാരി ഫാ ജോസഫ് കരുമത്തി, പൂർവ്വ അധ്യാപകൻ പുരുക്ഷോത്തമൻ പൂർവ്വ വിദ്യാർത്ഥി ലഫ് കേണൽ (റിട്ട.) വി എ സോമനാഥൻ എന്നിവർ സംസാരിച്ചു’. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ സരിത എസ് സ്വാഗതവും എച്ച് എം പി എൻ ഉക്ഷ നന്ദിയും പറഞ്ഞു

നായത്തോട് ഗവ.എച്ച്.എസ്.എസ്. ,തൃപ്പുണിത്തുറ ഗവ. ഗേൾസ്.എച്ച്.എസ്, പേഴയ്ക്കാപ്പിള്ളി ഗവ.എച്ച്.എസ്.എസ്, ഞാറയ്ക്കൽ ഗവ.എച്ച്.എസ്.എസ്, പെരുമ്പാവൂർ ജി. ജി. എച്ച്.എസ്. എസ് എന്നിവ 5 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചും കൈതാരം ഗവ.എച്ച്.എസ്.എസ്, 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചും മുവാറ്റുപുഴ ജി.വി.എച്ച്.എസ്.എസ്. 136.66 ലക്ഷം ഡിപ്പാർട്ട്മെൻറ് ഫണ്ട് ഉപയോഗിച്ചും മരട് മാങ്കായിൽ ജി.വി.എച്ച്.എസ്.എസ് 70 ലക്ഷം -ഡിപ്പാർട്ട്മെൻറ് ഫണ്ട് ഉപയോഗിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. ഇളങ്കാവം ജി. യു.പി.എസ്. , നേരിയമംഗലം ജി. എച്ച് . എസ് എസ് , എരൂർ . ജി കെ എം യു പി എസ് എന്നീ വിദ്യാലയങ്ങൾ 1 കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത് .