കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി 8) 891 പേര്‍ കോവിഡ് രോഗമുക്തി നേടി. 331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരിലും ഗ്രാമപഞ്ചായത്തുകളില്‍ വെളിനെല്ലൂര്‍, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, പെരിനാട് മൈലം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 324 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 39 പേര്‍ക്കാണ് രോഗബാധ. തേവള്ളി, പട്ടത്താനം എന്നിവിടങ്ങളില്‍ അഞ്ചു വീതവും ശക്തികുളങ്ങര-നാല്, കടവൂര്‍, കാവനാട്, വടക്കേവിള പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-18, കരുനാഗപ്പള്ളി-ഏഴ്, കൊട്ടാരക്കര-ആറ്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂര്‍-13, ത്രിക്കോവില്‍വട്ടം-11, ആദിച്ചനല്ലൂര്‍, പെരിനാട്, മൈലം ഭാഗങ്ങളില്‍ 10 വീതവും ഇളമ്പള്ളൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും ക്ലാപ്പന, ചാത്തന്നൂര്‍, മയ്യനാട് ഭാഗങ്ങളില്‍ എട്ടു വീതവും കടയ്ക്കല്‍, കരവാളൂര്‍, ചവറ, തൃക്കരുവ പ്രദേശങ്ങളില്‍ ഏഴു വീതവും ഏരൂര്‍, തൊടിയൂര്‍, നെടുമ്പന ഭാഗങ്ങളില്‍ ആറു വീതവും ഉമ്മന്നൂര്‍, കുമ്മിള്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, ഇട്ടിവ, എഴുകോണ്‍, കരീപ്ര, കുണ്ടറ, കുളത്തൂപ്പുഴ, പട്ടാഴി വടക്കേക്കര, മൈനാഗപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, ഇളമാട്, കിഴക്കേകല്ലട, കൊറ്റങ്കര, തലവൂര്‍, തെന്മല , നിലമേല്‍, നെടുവത്തൂര്‍, പനയം, പോരുവഴി, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.