കോട്ടയം: ജില്ലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന -ക്ഷേമ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 9) കുമരകം കവണാറ്റിന്‍കരയില്‍ നടക്കും.
ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണം, ആർദ്രം, ലൈഫ് എന്നീ മിഷനുകളും വിവിധ വകുപ്പുകളും മുഖേന കൈവരിച്ച വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ച്ചയൊരുക്കുന്ന പ്രദർശനം കോട്ടയം തിരുനക്കര, മണർകാട് നാലുമണിക്കാറ്റ്, ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തി.
കോവിഡ് സാഹചര്യത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനായി വഴിയോര പ്രദര്‍ശനമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി നാളെ (ഫെബ്രുവരി 10) വൈക്കത്ത് സമാപിക്കും.