ആലപ്പുഴ : ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘വികസന സാക്ഷ്യം’ സഞ്ചരിക്കുന്ന വിഡിയോപ്രദര്‍ശനം ഇന്ന് ഹരിപ്പാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ഹരിപ്പാട് കെഎസ്ആർടിസി, കുമാരപുരം ഗ്രാമ പഞ്ചായത്ത്, നങ്ങ്യാർകുളങ്ങര ജംഗ്ഷൻ, പള്ളിപ്പാട് മാർക്കറ്റ് ജംഗ്ഷൻ, കാർത്തികപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻ വകുപ്പ് തയ്യാറാക്കിയ വികസന വീഡിയോകളാണ് പര്യടനത്തിൽ പ്രദര്‍ശിപ്പിക്കുന്നത്. ബുധനാഴ്ച ( 10/2/2021) കായംകുളം , മുതുകുളം, പുല്ലുകുളങ്ങര, ചെട്ടികുളങ്ങര, വള്ളികുന്നം, കൃഷ്ണപുരം, നൂറനാട്, ചൂനാട്, കാമ്പിശ്ശേരി, താമരക്കുളം എന്നിവിടങ്ങളിൽ ആണ് പര്യടനം.