കൊല്ലം: മത്സ്യഫെഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പാക്കുന്ന അപകട ഇന്‍ഷ്വറന്‍സ് പദ്ധതി പ്രീമിയം 350 ആയി കുറച്ചു. നഷ്ടപരിഹാര തുകയായി പത്തു ലക്ഷം രൂപയാണ് ലഭിക്കുക. പൂര്‍ണമായി അംഗവൈകല്യം സംഭവിച്ചാലും 10 ലക്ഷം ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് അഞ്ച് ലക്ഷം ലഭിക്കും. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം.
പോളിസി കാലാവധി ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരയാണ്. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ മുഴുവന്‍ തൊഴിലാളികളേയും എസ് എച്ച് ജി ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 9526041109, 9526041229(ജില്ലാ ഓഫീസ്), 9526041072, 9526041178, 9526041240, 9526042211, 9526041324, 9526041325(ക്ലസ്റ്റര്‍ ഓഫീസുകള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
