തൃശ്ശൂർ: മുതുവട്ടൂരുള്ള ചാവക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിന് സ്കൂൾ ബസ് നൽകി. താക്കോൽദാന ചടങ്ങ് കെ വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക ഉഷ ടീച്ചർക്ക് ബസിന്റെ താക്കോൽ എംഎൽഎ കെെമാറി. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 16,74,000 രൂപ വിനിയോഗിച്ചാണ് സ്ക്കൂളിലേക്ക് ബസ് വാങ്ങിയത്. താക്കോൽ ദാന ചടങ്ങിൽ ചാവക്കാട്, ഗുരുവായൂർ മേഖലയിലെ ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.