* ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ

* വായിൽ വലിയ തോതിൽ പുകയും തണുപ്പും; കുട്ടികളും രക്ഷിതാക്കളും
  ജാഗ്രത പാലിക്കണം

ദ്രവീകരിച്ച നൈട്രജൻ ചേർത്തുണ്ടാക്കുന്ന ഐസ്‌ക്രീമും ശീതള പാനിയങ്ങളും ഭക്ഷ്യവസ്തുക്കളും ചില സ്ഥലങ്ങളിൽ വിറ്റുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം അറിയിച്ചു.  ഇത് ഗുരതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചതായും അദ്ദേഹം പറഞ്ഞു.  ഇവ ഉപയോഗിക്കുമ്പോൾ വായിൽ നിന്ന് ക്രമാതീതമായ പുകയും തണുപ്പും അനുഭവപ്പെടുമെന്നും ഇത് കുട്ടികളെയും യുവാക്കളെയും ഇത്തരം ഉൽപ്പന്നങ്ങളിലേയ്ക്ക് ആകൃഷ്ടരാക്കുമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അറിയിപ്പിൽ പറയുന്നു.

നിരോധനം ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിലോ 8943346181 (തിരുവനന്തപുരം) എന്ന നമ്പരിലോ തിരുവനന്തപുരം മൊബൈൽ വിജിലൻസ് സ്‌ക്വാഡിന്റെ 89433 എന്ന നമ്പരിലോ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു.